Breaking
Thu. Oct 1st, 2026

സ്ട്രെയ്റ്റ് ഇന്റർനാഷണൽ സ്കൂളിന് ഓവറോൾ

കുറ്റിപ്പുറം : എംഇഎസ് എൻജിനിയറിങ് കോളേജ് കാമ്പസ് സ്കൂളിൽ സംഘടിപ്പിച്ച മലപ്പുറം സഹോദയ ചെസ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. പാണക്കാട് സ്‌ട്രെറ്റ്പാത്ത് ഇന്റർനാഷണൽ സ്കൂൾ ഓവറോൾ ജേതാക്കളായി. ആതിഥേയരായ എംഇഎസ് കാമ്പസ് സ്കൂൾ കുറ്റിപ്പുറം രണ്ടും വളാഞ്ചേരി എംഇഎസ് സെൻട്രൽ സ്‌കൂൾ മൂന്നും സ്ഥാനങ്ങൾ നേടി.സമാപനസമ്മേളനത്തിൽ കുറ്റിപ്പുറം എംഇഎസ് സ്കൂൾ ചെയർമാൻ മുഹമ്മദ് ഷാഫി ഹാജി സമ്മാനങ്ങൾ നൽകി. സഹോദയ ജനറൽസെക്രട്ടറി എം ജൗഹർ അധ്യക്ഷതവഹിച്ചു. സ്കൂൾ സെക്രട്ടറി പ്രൊഫ. ഷാജിദ്. പി.പി, സഹോദയ ഓർഗനൈസിങ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ എന്നിവർ കാറ്റഗറി സമ്മാനങ്ങൾ നൽകി. കെ. പ്രദീപ് അൻസാർ, ഐ.വി. രതി, മുഹമ്മദ് മുസ്തഫ സഫ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ 32 വിദ്യാലയങ്ങളിൽനിന്നായി 7500-ൽപ്പരം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. വിജയികളെ സഹോദയ മേഖലാ പ്രസിഡന്റ് എം. അബ്ദുൽ നാസർ അഭിനന്ദിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *