പെരുമ്പടപ്പ് :പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തിന്റെ സുപ്രധാന വികസന പദ്ധതികൾ ഒന്നായ വലിയ കുളം നാട്ടുകാർക്ക് തുറന്നു കൊടുത്തു . 52 ലക്ഷം രൂപ വകയിരുത്തിയാണ് നിർമ്മാണം പൂർത്തീ കരിച്ചത് .ഫിൻ സിമ്മിങ്ങിൽ നാലുതവണ ദേശീയ തലത്തിൽ ഗോൾഡ് മെഡൽ ജേതാവായ അയാൻ ജാസിർ ഉദ്ഘാടനം ചെയ്തു. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നിസാർ പി , വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൗദ അബ്ദുള്ള, വാർഡ് മെമ്പർമാരായ ഉണ്ണികൃഷ്ണൻ, ശാന്തകുമാരൻ, അജീഷ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വാർഡ് മെമ്പർ അഷറഫ് സ്വാഗതവും സക്കരിയ നന്ദിയും പറഞ്ഞു .

Related Post

Leave a Reply

Your email address will not be published. Required fields are marked *