Breaking
Wed. Jul 1st, 2026

പൊന്നാനി : കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് (കെഎഫ്ബി) പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ ഓണനിറവ്-2025 പരിപാടിയിൽ പ്രവാസി യുവവ്യവസായി സമീർ ചെമ്പയിൽ നൽകുന്ന ഓണക്കിറ്റ് വിതരണം ചെയ്തു.പൊന്നാനി നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. പൊന്നാനി തീരദേശ പോലീസ്‌ സ്റ്റേഷൻ എസ്ഐ മധുസൂദനൻ ഓണക്കിറ്റ് വിതരണവും കെഎഫ്ബി ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം ഇൻഷുറൻസ് കാർഡ് വിതരണവും നടത്തി.കെഎഫ്ബി പൊന്നാനി താലൂക്ക് പ്രസിഡൻ്റ് ബാബുരാജ് അധ്യക്ഷത വഹിച്ചു. ഇഷാൻ മുഹമ്മദ് ഷമീർ, നൗഷാദ്, എ.പി.കെ. നസ്റു, വിനോദ്, മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *