മാറഞ്ചേരി : പഞ്ചായത്തിലെ മുല്ലമാട്, മാറാടി, ഒളമ്പക്കടവ്, കുണ്ടംകുഴി, നടുപ്പോട്ട തുടങ്ങി പതിനൊന്നു പാടശേഖര സമിതികളാണ്. മാറഞ്ചേരി, എടപ്പാൾ ഗ്രാമപ്പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്നതാണ് മുല്ലമാട് കോൾപടവ്.300 ഏക്കർ വരുന്ന ഈ കോൾപ്പടവിൽ 240 ഏക്കറും മാറഞ്ചേരി കൃഷിഭവനു കീഴിലാണ്. ബാക്കിവരുന്ന 60 ഏക്കർ എടപ്പാൾ കൃഷിഭവനു കീഴിലും.സ്വന്തമായും പാട്ടത്തിനെടുത്തും കൃഷി നടത്തുന്ന 120 കർഷകരുടെ ആശയും പ്രതീക്ഷയുമാണ് ഈ കോൾ പടവ്.