Breaking
Mon. Aug 17th, 2026

ഓണാഘോഷ ഭാഗമായി സുഹൃദ് സമ്മേളനം നടത്തി

വട്ടംകുളം : എരുവപ്രക്കുന്ന് ബാപ്പുജി കലാവേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ ഭാഗമായി സുഹൃദ് സമ്മേളനം, ഓണപ്പുടവ നൽകൽ, വിവിധ മേഖലകളിലെ സമഗ്ര സംഭാവന യ്ക്ക് അവാർഡ് ദാനം എന്നിവ നടത്തി.വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എ. നജീബ് ഉദ്ഘാടനം ചെയ്തു. കലാവേദി പ്രസിഡൻറ് ഫിറോസ്ഖാൻ അണ്ണക്കംപാട് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ശ്രീജിത്ത്,വട്ടംകുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പത്തിൽ അഷ്റഫ്, വൈസ് പ്രസിഡൻറ് കെ ഭാസ്കരൻ വട്ടംകുളം, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എൻ വി അഷറഫ്, മുൻ വാർഡ് മെമ്പർമാരായ എൻ.രഞ്ജുഷ, എം .ടി.മോഹനൻ, കലാവേദി ട്രഷറർ ഇ .എം ഷൗക്കത്തലി, കൊട്ടിലിൽ ഷാഫി എന്നിവർ പ്രസംഗിച്ചു.ഹംസ അണ്ണക്കമ്പാട് സ്മാരക ജനകീയ ജനപ്രതിനിധി അവാർഡ് നേടിയ എം എ നജീബ് , ഇ.ബാലൻ നായർ സ്മാരക പ്രവാസി സംരംഭക അവാർഡ് ജേതാവ് യു കെ ഹസ്സൻകുട്ടി, കെ തങ്കമാൻ സ്മാരക സ്വദേശി സംരംഭക അവാർഡ് ജേതാവ് തൊണ്ടിയിൽ മുസ്തഫ, എം പി ഉണ്ണി മാസ്റ്റർ സ്മാരക കർഷകമിത്രം അവാർഡ് ജേതാവ് കെ കുഞ്ഞൻ എന്നിവരെ പൊന്നാട ചാർത്തി ആദരിച്ചു..എരുവപ്രകുന്ന് പ്രദേശത്തെ 60 വയസ്സു കഴിഞ്ഞ 300 ഓളം പേർക്ക് ഓണപ്പുടവ നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *