Breaking
Thu. Jul 2nd, 2026

ചങ്ങരംകുളം : ചങ്ങരംകുളത്ത് സ്വകാര്യ കെട്ടിടത്തിൽ ലിഫ്റ്റിൽ കുടുങ്ങിയ യുവാക്കളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.ഞായറാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. സംസ്ഥാനപാത യിൽ തൃശ്ശൂർ റോഡിൽ സ്വകാര്യ ഹോട്ടൽ കെട്ടിടത്തിലെ ലിഫ്റ്റിലാണ് ആറു യുവാക്കൾ കുടുങ്ങിയത്.മുക്കാൽമണിക്കൂറോളം ലിഫ്റ്റിനുള്ളിൽ കുടുങ്ങിയ യുവാക്കളെ പൊന്നാനി യിൽനിന്നെത്തിയ അഗ്നിരക്ഷാസേനയാണ് പുറത്തെത്തിച്ചത്.

കൂടുതൽ ആളുകൾ കയറിയതാണ് ലിഫ്റ്റിന്റെ പ്രവർത്തനം നിലയ്ക്കാൻ കാരണമെന്നാണ് വിവരം. പൊന്നാനി ഫയർ സ്റ്റേഷൻ ഓഫീസർ പി. സുനിൽ, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ജംഷാദ്, ഫയർ ആൻഡ്‌ റസ്ക്യൂ ഓഫീസർമാരായ നൂരി ഹിലാൽ, സുജിത്ത് കുമാർ, അജിൻ, വിവേക്, മുഹമ്മദ് ഷെഫീർ, ഫയർ ആൻഡ്‌ റസ്ക്യൂ ഓഫീസർ ഡ്രൈവർ രന്ദീപ്, ഹോംഗാർഡ് സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്,

Related Post

Leave a Reply

Your email address will not be published. Required fields are marked *