Breaking
Sun. Aug 16th, 2026

എവി സ്‌കൂളിൽ മത്സ്യക്കൃഷി പദ്ധതി

പൊന്നാനി : എവി ഹയർസെക്കൻഡറി സ്‌കൂളിൽ മത്സ്യക്കൃഷി പദ്ധതി ആരംഭിച്ചു. പ്രഥമാധ്യാപകൻ ടി.എ. ഡേവിഡും പിടിഎ പ്രസിഡന്റ് കെ. പ്രദോഷും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികളിൽ മത്സ്യക്കൃഷിയോടുള്ള താത്പര്യം വർധിപ്പിക്കുകയും പിസി കൾച്ചറിനെക്കുറിച്ച് അവബോധം വളർത്തിയെടുക്കുകയുമാണ് പ്രധാന ലക്ഷ്യം. ഇതിനായി നൂറ്റൻപതോളം മത്സ്യക്കുഞ്ഞുങ്ങളെ സ്‌കൂളിലെ കൃത്രിമ കുളത്തിലാണ് വളർത്തുന്നത്. മുൻ പിടിഎ വൈസ് പ്രസിഡന്റ് പ്രവിതയാണ് മത്സ്യക്കുഞ്ഞുങ്ങളെ നൽകിയത്. സ്‌കൂളിൽ പുതിയതായി പിസി കൾച്ചർ ക്ലബ് രൂപവത്കരിച്ചു. ക്ലബ്ബിന്റെ നേതൃത്വത്തിൽ മത്സ്യങ്ങളുടെ വളർച്ച, പരിപാലനം, പരിസ്ഥിതിസൗഹൃദ മാർഗങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ വിദ്യാർഥികൾക്കു ലഭ്യമാക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *