താനൂർ : താനൂർ കാർഷിക സംരംഭകത്വ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നടക്കാവ് സലേറയിൽ വിദ്യാർഥികൾക്ക് അവധിക്കാല ചിത്രരചന, ക്ലേ മോഡൽ, കൗരകൗശല നിർമാണ ക്യാമ്പ് സംഘടിപ്പിച്ചു. ചിത്രകലാ അധ്യാപകൻ എം.വി.എം. കണ്ണമംഗലം ഉദ്ഘാടനംചെയ്തു. ശില്പി ഷിബു വെട്ടം ക്ലാസെടുത്തു. മുജീബ് പിലാതോട്ടത്തിൽ അധ്യക്ഷനായി. എ.പി. അബ്ദുൾകരിം, എം. അബ്ദുൾജബ്ബാർ, മുബാറഖ്, ഹാജറ, ഹസീന എന്നിവർ പങ്കെടുത്തു.