താനൂർ : ദേവധാർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എയ്ഡ്സ് കൺട്രോൾ സൊസൈയിറ്റിയും, എൻഎസ്എസ് യൂണിറ്റും സംയുക്തമായി യുവജാഗരൻ എയ്ഡ്സ് ബോധവത്കരണം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ജി. ആശ ഉദ്ഘാടനംചെയ്തു. പ്രോഗ്രാം കോഡിനേറ്റർ എൻ. മുഹമ്മദ് സജീർ അധ്യക്ഷനായി. പയ്യോളി നൃത്താഞ്ജലി കലാകാരന്മാർ ബോധവത്കരണ സന്ദേശ കലാരൂപം അവതരിപ്പിച്ചു. എയ്ഡ്സ് രോഗം പകരുന്ന പ്രധാന നാല് മാർഗ്ഗങ്ങൾ, ഉഷസ്സ്, പുലരി സഹായകേന്ദ്ര ങ്ങൾ എന്നിവയെ സംബന്ധിച്ച് വിദ്യാർഥികൾക്ക് നിർദേശം നൽകി.