Breaking
Wed. Jul 1st, 2026

പൊന്നാനി : മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും മാതൃ-ശിശു ആശുപത്രിയിൽ ശുചീകരണവും നടത്തി. ഡിസിസി അംഗം അഡ്വ. കെ.പി. അബ്ദുൽ ജബ്ബാർ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് ജയപ്രകാശ് അധ്യക്ഷനായി. എം. അബ്ദുൽ ലത്തീഫ്, എം. രാമനാഥൻ, എം.കെ. റഫീഖ്, ഉണ്ണികൃഷ്ണൻ പൊന്നാനി, പി.ടി. ജലീൽ, പി. സദാനന്ദൻ, പി.സി. ഇബ്രാഹിംകുട്ടി, വി.വി. യശോദ, എം. അബൂബക്കർ തുടങ്ങിയവർ പ്രസംഗിച്ചു.ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും ശുചീകരണവും നടത്തി. കെപിസിസി അംഗം കെ. ശിവരാമൻ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.പി. നബീൽ അധ്യക്ഷനായി. ഡിസിസി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, പുന്നക്കൽ സുരേഷ്, എ. പവിത്രകുമാർ, സി. ജാഫർ, പ്രദീപ് കാട്ടിലായിൽ, എം. അമ്മുക്കുട്ടി, സി. സോമൻ, കെ.പി. ജമാൽ, കെ.എം. റഹീം തുടങ്ങിയവർ പ്രസംഗിച്ചു.

ചങ്ങരംകുളം : ഗാന്ധിജയന്തിദിനത്തിൽ ‘സ്വച്ഛതാ ഹി സേവാ’ പരിപാടിയുടെ ഭാഗമായി പാവിട്ടപ്പുറം അസ്സബാഹ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വ ത്തിൽ ചങ്ങരംകുളം ബസ് സ്റ്റാൻഡും പരിസരവും ശുചീകരിച്ചു.ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഷഹീർ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ പി.വി. വില്ലിങ്ടൺ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എസ്. സജ്ന, അധ്യാപകരായ ക്രിസ്റ്റീന ജോർജ്, കെ.എം. സുരേഷ് ബാബു എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

എടപ്പാൾ : തവനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എടപ്പാളിൽ ഗാന്ധിജയന്തി ദിനാഘോഷ ത്തിന്റെ ഭാഗമായി പലസ്തീൻ ഐക്യദാർഢ്യസദസ്സ് നടത്തി. പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി. രവീന്ദ്രൻ അധ്യക്ഷനായി. അഡ്വ. എ.എം. രോഹിത്, ഫിറോസ്ഖാൻ അണ്ണക്കമ്പാട്, ഇ.പി. രാജീവ്, ഹാരിസ് മൂതൂർ, സുരേഷ് പൊൽപ്പാക്കര, എം.എ. നജീബ്, കെ.ജി. ബാബു, സി.എം. പുരുഷോത്തമൻ, കരീം പോത്തനൂർ എന്നിവർ പ്രസംഗിച്ചു.

തവനൂരിൽ ഭൂദാന സ്മൃതിയാത്ര

തവനൂർ : അഖിലഭാരത ഭൂദാന പ്രസ്ഥാനത്തിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ സഹചാരി ആചാര്യ വിനോബാ ഭാവെ നടത്തിയ അഖിലഭാരത ഭൂദാന യാത്ര തവനൂരിൽ പുനരാവിഷ്കരിച്ചു. ഭൂദാന യാത്ര തവനൂരിലും തിരുനാവായയിലും എത്തിയതിന്റെ 68-ാം വാർഷികത്തിന്റെ ഓർമ്മ പുതുക്കിയാണ് സ്മൃതിയാത്ര നടത്തിയത്.സാംസ്കാരിക, പരിസ്ഥിതി സംഘടനയായ തിരുനാവായ റീഎക്കൗയും മാമാങ്കം സ്മാരക ട്രസ്റ്റും ദേശീയ ഹരിതസേനയുടെ വാളക്കുളം കെഎച്ച്എച്ച്എസ് യൂണിറ്റും ജില്ല ട്രോമാകെയറും സംയുക്തമായാണ് ഭൂദാന സ്മൃതിയാത്ര സംഘടിപ്പിച്ചത്. 1957-ലാണ് ആചാര്യ വിനോബാ ഭാവെയും മുപ്പതോളം സഹപ്രവർത്തകരും തവനൂർ അതളൂരിലെ ഡിസ്ട്രിക്ട് ബോർഡ് എൽപി സ്‌കൂളിൽ എത്തുകയും രാത്രി അവിടെ താമസിക്കുകയുംചെയ്തു.

വിനോബ ഭാവെയും സംഘവും താമസിച്ച സ്കൂളിന്റെ അവശിഷ്ടങ്ങൾ നിലനിൽക്കുന്ന റിലയൻസ് ക്ലബ് പരിസരത്തുനിന്ന് തുടങ്ങിയ യാത്രയ്ക്ക് റീഎക്കൗ പ്രസിഡന്റ് റഷീദ് പുവ്വത്തിങ്കൽ, കെ.കെ. റസാക്ക് ഹാജി, സി. കിളർ, ടി. മുഹമ്മദ്, വി. ഇസ്ഹാക്ക്, കെ.പി. ഷാനിയാസ്, സതീശൻ കളിച്ചാത്ത്, അസ്കർ പല്ലാർ, എം.കെ. സതീഷ് ബാബു. ടി.കെ. അലവിക്കുട്ടി, മുളക്കൽ മുഹമ്മ ദാലി, പി. കോയക്കുട്ടി എന്നിവർ നേതൃത്വംനൽകി.മഹാകവി വള്ളത്തോൾ എഴുതിയ ‘ഗാന്ധിജയന്തി’ കവിതയുടെ കൂട്ടാലാപനവും വിനോബാ ഭാവയുടെ അനുസ്മരണവും നടന്നു. ചക്കത്ത് ഗോപൻ, അംബുജൻ തവനൂർ, ഷമീർ അലി വൈലത്തൂർ, യൂനസ്, ഇസ്മയിൽ പറവന്നൂർ, ടി.കെ. അലവിക്കുട്ടി, വി.കെ. സിദ്ദീഖ്, സി.വി. സുലൈമാൻ, ചിറക്കൽ ഉമ്മർ എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *