Breaking
Sun. Aug 16th, 2026

എൻഎസ്എസ് കരയോഗ യൂണിയൻ ആധ്യാത്മികസംഗമം

തിരൂർ : താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ ആധ്യാത്മികസംഗമം നടത്തി. യൂണിയൻ പ്രസിഡൻറ് ബി. വേണുഗോപാലൻ നായർ ഉദ്ഘാടനംചെയ്തു.ആധ്യാത്മികസംഗമം കോഡിനേറ്റർ എസ്. ജയറാം അധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡൻറ് പി. വാണികാന്തൻ, വനിതാ യൂണിയൻ പ്രസിഡൻറ് സി.എസ്. വിമലകുമാരി, സതീദേവി കുളങ്ങര, പി.വി. മനോമോഹനൻ, സി. വേണുഗോപാലൻ, എം.കെ. മുരളീധരൻ, കെ. ശ്രീനിവാസൻ, വാസൻ കെ. നായർ, യൂണിയൻ സെക്രട്ടറി എസ്. മഹേഷ്‌കുമാർ എന്നിവർ സംസാരിച്ചു.താലൂക്കിലെ വിവിധ കരയോഗങ്ങളിൽ നിന്നായി നൂറിൽപ്പരം വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.ഒ.കെ.എസ്. മേനോൻ, തുളസി, അശ്വതിരാജ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *