Breaking
Wed. Jul 1st, 2026

തിരൂരങ്ങാടി : ഏറ്റവും മനോഹരമായ സ്നേഹബന്ധങ്ങൾ ഭൂമിയിലെ നന്മകളാണ്. അത്തര ത്തിൽ മനസ്സുനിറയെ നന്മ സൂക്ഷിക്കുന്ന അമേരിക്കൻ പൗരനായ 78 വയസ്സുകാരൻ പറമ്പിൽ മുഹമ്മദ് അബ്ദുറഹ്‌മാൻ മരക്കാർ തിരൂരങ്ങാടിയിലെത്തി. തന്റെ പിതാവ് തിരൂരങ്ങാടി ഈസ്റ്റ് ബസാർ സ്വദേശിയായിരുന്ന പറമ്പിൽ കുഞ്ഞിമരയ്ക്കാറിന്റെ കുടുംബവേരുകൾ കണ്ടെത്തു കയും മുംെബെയിൽ ചെറുപ്പകാലത്ത് സുഹൃത്തുക്കളായിരുന്നവരെ നേരിട്ടുകാണുകയു മായിരുന്നു ലക്ഷ്യം.അമേരിക്കയിലെ കാലിഫോർണിയ സ്റ്റാംഫഡ് യൂണിവേഴ്‌സിറ്റിക്ക് സമീപം 90-ലേറെ അംഗങ്ങളുള്ള കുടുംബമായാണ് ഈ മലബാറുകാരനും ബന്ധുക്കളും താമസിക്കുന്നത്. 1982-ൽ അമേരിക്കയിലെത്തിയ അബ്ദുറഹ്‌മാൻ അഞ്ചുവർഷത്തിനുശേഷം അമേരിക്കൻ പൗരത്വം സ്വീകരിച്ചു. സെൽഫോൺ മേഖലയിൽ ജോലിയും ബിസിനസും ചെയ്ത അദ്ദേഹം ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണ്.

1930 കാലഘട്ടത്തിൽ ജോലിയന്വേഷിച്ച് തിരൂരങ്ങാടിയിൽനിന്ന് മുംെബെയിലേക്ക് നാടുവിട്ട താണ് പിതാവ് കുഞ്ഞിമരക്കാറെന്നാണ് അബ്ദുറഹ്‌മാൻ മനസ്സിലാക്കിയ വിവരങ്ങൾ. മുംെബെ യിൽ ബ്രിട്ടീഷ് കപ്പലുകളിൽ സ്രാങ്കായിരുന്ന കണ്ണൂർ സ്വദേശി മുഹമ്മദ് ഇബ്രാഹിമിനൊപ്പം കുഞ്ഞിമരയ്ക്കാറും കപ്പൽ ജോലിചെയ്തു. ഇബ്രാഹിമിന്റെ മകൾ ഖദീജയെ കുഞ്ഞിമരയ്ക്കാർ വിവാഹംചെയ്തു.ഒൻപത് മക്കളാണ് ഈ ദമ്പതിമാർക്കുണ്ടായത്. തിരൂരങ്ങാടി സ്വദേശിയും ബന്ധുവുമായ വെള്ളക്കാട്ട് മുഹമ്മദിനെയും കുഞ്ഞിമരയ്ക്കാർ മുംെബെ യിലെത്തിച്ച് കപ്പൽ ജോലി നേടിക്കൊടുത്തു. 1950-ൽ കുഞ്ഞിമരയ്ക്കാർ മരിച്ചു. പിന്നീട് ഉറ്റസുഹൃത്തിന്റെ ഒൻപത് മക്കളെയും സംരക്ഷിച്ചതും വളർത്തിയതും മുംെബെയിലുണ്ടായിരുന്ന വെള്ളക്കാട്ട് മുഹമ്മദാണ്.

മുഹമ്മദിന്റെ മകൻ മൊയ്തീൻകുട്ടിയും ഇക്കാലത്ത് മുംെബെയിലായിരുന്നു. തിരൂരങ്ങാടി ചന്തപ്പടിയിലെ വീട്ടിൽ വിശ്രമിക്കുന്ന ബാല്യകാല സുഹൃത്ത് വെള്ളക്കാട്ട് മൊയ്തീൻകുട്ടി ഹാജി (86)യെ സന്ദർശിക്കാനാണ് അബ്ദുറഹ്‌മാൻ മരയ്ക്കാർ കഴിഞ്ഞദിവസം അമേരിക്കയിൽനിന്ന് തിരൂരങ്ങാടിയിലെത്തിയത്. ഇവരുടെ വീട്ടിൽ നടന്ന കല്ല്യാണച്ചടങ്ങിലും ഈ അമേരിക്കൻ മലബാർ മാപ്പിള മുഖ്യാതിഥിയായി. പിതാവിന്റെ ബന്ധുക്കളായ തിരൂരങ്ങാടിയിലെ പറമ്പിൽ കുടുംബത്തിലെ പ്രിയപ്പെട്ടവരെ കണ്ടെത്താൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അന്വേഷണം തുടരുമെന്ന് പറഞ്ഞാണ് മുഹമ്മദ് അബ്ദുറഹ്‌മാൻ അമേരിക്കയിലേക്ക് മടങ്ങുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *