വെളിയങ്കോട്: എംടിഎം കോളേജിലെ മാനേജ്മെന്റ് സ്റ്റഡീസ് വിദ്യാർഥികൾ സംഘടിപ്പിച്ച അഞ്ചുദിവസം നീണ്ടുനിന്ന മാനേജ്‌മെന്റ് മീറ്റ് അവസാനിച്ചു, ഗ്രൂപ്പ് ഡിസ്കഷൻ, ബിസിനസ് പ്ലാൻ അവതരിപ്പിക്കൽ, മാനേജ്‌മെന്റ് സ്‌കിൽ,സ്‌ട്രെസ് ഇന്റർവ്യൂ, വിവിധ തരം ഗെയിമുകൾ, ട്രഷർ ഹണ്ട്, തുടങ്ങി വിദ്യാർത്ഥികളുടെ വിവിധ കഴിവുകളെ പുറത്തെത്തിക്കാനുള്ള മനശ്ശാസ്ത്രമായ മത്സരങ്ങൾ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.ഇത്തരം മീറ്റ്‌കളിലൂടെ, അതിന്റെ സംഘാടന ത്തിലൂടെ വിദ്യാർത്ഥികളിൽ മികച്ച ഐഡിയകൾ രൂപപ്പെടും എന്നും,അതിനെ ഭാവിയിൽ ഏറ്റവും ക്രിയേറ്റിവ് ആയി പ്രയോജനപ്പെടുത്താനുള്ള കളരിയായി ഇത്തരം പാരിപാടികൾ മാറുമെന്നും മാനേജ്‌മെന്റ് മീറ്റ് ഉദ്‌ഘാടനം ചെയ്തുകൊണ്ട് പ്രിൻസിപ്പൽ അബ്ദുൽ കരീം പറഞ്ഞു.
മാനേജ്‌മെന്റ് സ്റ്റഡീസ് ഡിപ്പാർട്ടമെന്റ് മേധാവി സതീഷ്‌കുമാർ അധ്യക്ഷനായിരുന്നു. ഐ ക്യു എ സി കോർഡിനേറ്റർ അബ്ദുൽ വാസിഹ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആഷിക് എൻപി, ഫൗഷിബ പികെഎം, സ്റ്റുഡന്റ് കോർഡിനേറ്റർ ഷാന നസ്രിൻ പി എ (ബിബിഎ അവസാന വർഷം വിദ്യാർത്ഥിനി) എന്നിവർ ആശംസകൾ പറഞ്ഞു പതിനെട്ടോളം ടീമുകൾ പങ്കെടുത്തതിൽ നിന്നും ബികോം ഫിനാൻസ് അവസാന വിദ്യാർഥികൾ നയിച്ച ടീം ഒന്നാം സ്ഥാനം നേടി. രണ്ടാം വർഷം ബിസിഎ, രണ്ടാം വർഷം ബികോം സി എ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.വിജയികൾക്കുള്ള ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും എംടിഎം ട്രസ്റ്റ് സെക്രട്ടറി പ്രൊഫസർ ഹവ്വാഹുമ്മ സമ്മാനിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ഷിജില ടികെ സ്വാഗതവും ആർട്ട് സെക്രട്ടറി ആയിശ സന നന്ദിയും പറഞ്ഞു.