Breaking
Thu. Oct 1st, 2026

നൃത്തമാണ് ഞങ്ങളുടെ ഭാഷ, ശരീരമാണ് മാധ്യമം-വിനീത നെടുങ്ങാടി

തിരൂർ : നൃത്തമാണ് ഞങ്ങളുടെ ഭാഷയെന്നും ശരീരമാണ് മാധ്യമമെന്നും ഭാഷയുടെ സത്ത തിരിച്ചറിയാൻ എല്ലാവർക്കും സാധിക്കണമെന്നും മോഹിനിയാട്ടം നർത്തകി വിനീത നെടുങ്ങാടി അഭിപ്രായപ്പെട്ടു.തിരൂർ തുഞ്ചൻപറമ്പിൽ തുഞ്ചൻ സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച തുഞ്ചൻ വിദ്യാരംഭ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.കവിയും തുഞ്ചൻ സ്മാരക ട്രസ്റ്റംഗവുമായ മണമ്പൂർ രാജൻ ബാബു അധ്യക്ഷനായി.ട്രസ്റ്റംഗങ്ങളായ അഡ്വ. എം. വിക്രംകുമാർ, പി. കൃഷ്ണൻ കുട്ടി എന്നിവർ സംസാരിച്ചു. താനൂർ പരമേശ്വര കലാകേന്ദ്രം സംഗീതാർച്ചന നടത്തി. തുടർന്ന് മഞ്ജു വി. നായർ ഭരതനാട്യം അവതരിപ്പിച്ചു. പൂക്കയിൽ തുമരക്കാവ് തിരുവാതിരസംഘം തിരുവാതിരക്കളി നടത്തി. താനൂർ അഞ്ജലി നാട്യകലാക്ഷേത്രം നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *