Breaking
Sun. Aug 16th, 2026

‌‌‌വട്ടംകുളം പഞ്ചായത്തിലേക്ക് സിപിഎം മാർച്ച്

എടപ്പാൾ : തകർന്നടിഞ്ഞ ഗ്രാമീണ റോഡുകൾ നന്നാക്കുക, റോഡിനായി അനുവദിച്ച കോടികളുടെ ഫണ്ട് നഷ്ടപ്പെടുത്തിയ യുഡിഎഫ് ഭരണസമിതി ജനങ്ങളോട് മാപ്പു പറയുക എന്നീ ആവശ്യങ്ങളുന്നയിച്ച് വട്ടംകുളം പഞ്ചായത്തിലേക്ക് സിപിഎം മാർച്ച് നടത്തി. വട്ടംകുളത്തെ ഓഡിറ്റോറിയം കം ഷോപ്പിങ് കോംപ്ലക്സി​െന്റയും പൊതുശ്മശാനത്തിന്റെയും പണികളാരംഭി ക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.പഞ്ചായത്ത് കമ്മിറ്റി നടത്തിയ മാർച്ച് ജില്ലാ സെക്രേട്ടറി യറ്റ് അംഗം ടി.എം. സിദ്ദിഖ്‌ ഉദ്ഘാടനംചെയ്തു. ചുങ്കം ലോക്കൽ സെക്രട്ടറി കെ.പി. മോഹനൻ അധ്യക്ഷതവഹിച്ചു. വട്ടംകുളം ലോക്കൽ സെക്രട്ടറി എം.എ. നവാബ്, ഏരിയാ കമ്മറ്റിയംഗ ങ്ങളായ എം. മുസ്തഫ, എം.ബി. ഫൈസൽ, എസ്. സുജിത്ത്, എ. സിദ്ദിക്ക്, എസ്. ജിതേഷ്, സി. രാഘവൻ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *