തിരൂർ : സീനിയർ സിറ്റിസൺസ് ഫ്രന്റ്‌സ് വെൽെഫയർ അസോസിയേഷൻ തിരൂർ, വളാഞ്ചേരി, താനൂർ മേഖലാ കമ്മിറ്റികൾ സംയുക്തമായി തിരൂർ റെയിൽവേ സ്റ്റേഷനു മുൻപിൽ ധർണ നടത്തി.വയോജനങ്ങളുടെ യാത്രാ ആനുകൂല്യം പുനഃസ്ഥാപിക്കുക, വയോജനക്ഷേമ പെൻഷൻ തുക കേന്ദ്ര സർക്കാർ വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കൂട്ടായി ബഷീർ ഉദ്ഘാടനംചെയ്തു. താലൂക്ക് പ്രസിഡന്റ് ജി. മോഹൻകുമാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ജെ. ചെല്ലപ്പൻ, പി.പി. ലക്ഷ്മണൻ, സി. പ്രഭാകരൻ, പിമ്പുറത്ത് ശ്രീനിവാസൻ തുടങ്ങിയവർ സംസാരിച്ചു.

