തിരൂർ : അധ്യാപകരെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരമാവശ്യപ്പെട്ടുകൊണ്ട് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ തിരൂർ സിവിൽസ്റ്റേഷന് മുൻപിൽ സായാഹ്നധർണ നടത്തി. കെ ടെറ്റ് യോഗ്യതാ പരീക്ഷയുടെ മുൻകാല പ്രാബല്യംമൂലം അധ്യാപകരുടെ ജോലി സുരക്ഷയ്ക്കായി കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തുക, ഭിന്നശേഷിനിയമം പാലിച്ചുള്ള അധ്യാപക നിയമനങ്ങൾക്ക് മുൻകാല പ്രാബല്യത്തോടെ അംഗീകാരംനൽകുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പളപരിഷ്കരണ നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങളിന്മേൽ അടിയന്തര ഇടപെടലുകൾ നടത്തുവാനാണ് ധർണ നടത്തിയത്.സായാഹ്നധർണ എകെഎസ്ടിയു സംസ്ഥാന സെക്രട്ടറി എം. വിനോദ് ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി കെ. ശ്രീകാന്ത് അധ്യക്ഷ നായി. എം.ഡി. മഹേഷ്, പി.എം. സുരേഷ്, രമേശ് ചന്ദ്ര, ആർ. രാജേഷ്, പി.ടി. സൈഫുദ്ദീൻ, ജയൻ നീലേശ്വരം, കെ. നൗഷാദ് എന്നിവർ പ്രസംഗിച്ചു.