Breaking
Thu. Oct 1st, 2026

ഗതാഗതക്കുരുക്ക് പരിഹരിക്കണം സി.ഐ.ടി.യു

എടപ്പാൾ : പട്ടാമ്പി റോഡിലെ മാളിന് മുന്നിൽ എല്ലാ ദിവസവും കാണുന്ന ഗതാഗതക്കുരുക്കിന് ഉടൻ പരിഹാരം കാണണമെന്ന് ഓട്ടോ-ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) എടപ്പാൾ ഏരിയ സംഘടന കൺവൻഷൻ ആവശ്യപ്പെട്ടു.സംസ്ഥാന കമ്മറ്റി അംഗം അഡ്വ: എം.ബി.ഫൈസൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് പി.പി.ബിജോയ് അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി എം.എ.നവാബ് പ്രവർത്തന റിപ്പോർട്ടും ജില്ല വൈസ് പ്രസിഡണ്ട് സി.കെ.റസാക്ക് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പി.ടി.രാജൻ, എം.മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു.ഭാരവാഹികളായി  പി.പി.ബിജോയ്പ്രസിഡണ്ട്. എം.എ.നവാബ് സെക്രട്ടറി.എം.മുഹമ്മദാലി ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *