Breaking
Sun. Aug 16th, 2026

മൃഗങ്ങൾക്ക് ചികിത്സാ സൗകര്യം ഒരുക്കണം -ബിജെപി

ചങ്ങരംകുളം : മാന്തടത്തെ ആലങ്കോട് മൃഗാശുപത്രിയിൽ മൃഗങ്ങൾക്ക് ചികിത്സാ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി ആശുപത്രിക്കു മുമ്പിൽ ധർണ നടത്തി. ബിജെപി ജില്ലാ ഉപാധ്യക്ഷൻ പ്രസാദ് പടിഞ്ഞാക്കര ഉദ്ഘാടനംചെയ്തു. പഞ്ചായ ത്തിൽ ആയിരത്തിലധികം ക്ഷീരകർഷകരും ആട്, നായകൾ ഉൾപ്പെടെയുള്ള മൃഗങ്ങളുള്ള വരുമാണ്. ഇവയ്ക്ക്‌ അസുഖങ്ങളുമായി പകൽസമയത്തു പോലും ആശുപത്രിയിലെത്തിയാൽ ഡോക്ടറും ചികിത്സാസംവിധാനങ്ങളുമില്ലാത്ത സ്ഥിതിയാണ്.നിലവിൽ രാവിലെ 10 മുതൽ ഒരു മണി വരെയാണ് ഡോക്ടറുടെ സേവനം. എന്നാൽ പലപ്പോഴും ഡോക്ടറും മരുന്നുമില്ലാത്ത അവസ്ഥ യാണെന്നും ധര്‍ണ ആരോപിച്ചു. ജനറൽ സെക്രട്ടറി റിനിൽ കാളാച്ചാൽ അധ്യക്ഷ നായി. ബിബിൻ മുല്ലക്കൽ, ടി. ഗോപാലകൃഷ്ണൻ, കൃഷ്ണൻ പാവിട്ടപ്പുറം, ജെനു പട്ടേരി, രജിതൻ പന്താവൂർ, ഉദയൻ കോട്ടയിൽ, ശിവദാസൻ പെരുമുക്ക് തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *