Breaking
Wed. Jul 1st, 2026

താനൂർ : ഒഴൂർ ഫ്രണ്ട്സ് ക്ലബ് സംഘടിപ്പിച്ച ‘ഓർമ്മകൾ പെയ്യുമ്പോൾ’ എന്ന പരിപാടി സിനിമ-നാടക പ്രവർത്തക സജിത മഠത്തിൽ ഉദ്ഘാടനം ചെയ്തു. അമ്മയുടെ ജീവിതംതന്നെയാണ് ആദ്യത്തെ സ്ത്രീപക്ഷവായനയെന്ന് അവർ അഭിപ്രായപ്പെട്ടു. തന്റെ പിതാവും ഫ്രണ്ട്സ് ക്ലബ് സ്ഥാപകനും അധ്യാപകനുമായിരുന്ന ചന്ദ്രശേഖരൻ എന്ന മണിയുടെ ഓർമ്മകളിൽ ജന്മനാട്ടിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അവർ സന്തോഷം രേഖപ്പെടുത്തി.ഗ്രന്ഥശാല പ്രസിഡന്റ് നാരായണൻകുട്ടി കോഴിശ്ശേരി അധ്യക്ഷനായി. സജിത മഠത്തിൽ രചിച്ച ആത്മകഥ ‘വെള്ളിവെളിച്ചവും വെയിൽനാളവും’ സി. ശശികുമാർ പരിചയപ്പെടുത്തി. സജിത മഠത്തിൽ, സബിത ശേഖർ എന്നിവരെ ആദരിച്ചു.കെ.ടി. രാധാകൃഷ്ണൻ, എം. വിശ്വനാഥൻ, കെ. ചന്ദ്രശേഖരൻ, കെ. സേതുമാധവൻ, പി. രവീന്ദ്രൻ, ഡോ. സ്വരൂപ റാണി, പി.എം. സന്ദീപ് സുധാകർ, പി.കെ. രമ എന്നിവർപ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *