Breaking
Mon. Aug 17th, 2026

അനാഥർക്ക് തുണയേകാൻ സ്ഥലം വിട്ടുനൽകി

‌ചങ്ങരംകുളം : അനാഥർക്ക് തുണയേകാൻ മണ്ണാരപ്പറമ്പ് സ്വദേശി എടയത്തുളപ്പിൽ മുഹമ്മദ് കുട്ടി ഹാജി സൗജന്യമായി വിട്ടുനൽകിയത് 42 സെന്റ് സ്ഥലം. വളയംകുളം ഇസ്‍ലാഹി അസോസിയേഷനു കീഴിലുള്ള അനാഥരായ ആറു കുടുംബങ്ങൾക്കുൾപ്പെടെ ഒൻപത് വീട്‌ നിർമിക്കാനായാണ് മുഹമ്മദ് കുട്ടി ഹാജി സ്ഥലം നൽകിയത്. ആലങ്കോട് വില്ലേജിൽ അദ്ദേഹത്തിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. ഇസ്‍ലാഹി അസോസിയേഷൻ ചെയർമാൻ പി.പി.എം. അഷ്റഫ് ഭൂമിയുടെ പ്രമാണം മുഹമ്മദ് കുട്ടി ഹാജിയിൽ നിന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ അസോസിയേഷൻ കൺവീനർ കെ.വി. മുഹമ്മദ്, പി.പി. ഖാലിദ്, മുഹമ്മദുണ്ണി, കെ. അനസ്, എം. അബ്ബാസ് അലി, സി.വി. ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *