Breaking
Thu. Oct 1st, 2026

കേരള ബാങ്കിന്റെ എക്സലൻസി അവാർഡ് വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്

എടപ്പാൾ: നിക്ഷേപ സമാഹരണ യജ്ഞത്തിലും, കുടിശ്ശിക നിവാരണത്തിലും വായ്പ വിതരണ ത്തിലും ബാങ്ക് പുലർത്തി അച്ചടക്കവും മികവും പരിഗണിച്ചുകൊണ്ട് കേരള ബാങ്കിൻറെ ഈ വർഷത്തെ എക്സലൻസി അവാർഡിന് വട്ടംകുളം പഞ്ചായത്ത്‌ സർവീസ് സഹകരണ ബാങ്ക് അർഹരായി.തിരുവനന്തപുരത്തെ കേരള ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെച്ച് കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കലിൽ നിന്നും വട്ടംകുളം പഞ്ചായത്ത്‌ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പത്തിൽ അഷ്റഫ് അവാർഡ് ഏറ്റുവാങ്ങി.
കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ കണ്ണൻ, വട്ടംകുളം സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് കെ.ഭാസ്കരൻ, ബാങ്ക് സെക്രട്ടറി എം.ശറഫുദ്ധീൻ, ഡയറക്ടർ തൊണ്ടിയിൽ മുസ്തഫ, മാനേജർ ടി.യു ഉമ്മർ, ജീവനക്കാരായ എം.എ നജീബ്, പത്തിൽ സിറാജ്, സുലൈമാൻ ആർ.വി, എം.എം സജീർ തുടങ്ങിയവർ സംബന്ധിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *