Breaking
Sun. Aug 16th, 2026

താനൂർ : ദേവധാർ റെയിൽവേ മേൽപ്പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, ടോൾപിരിവ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി പ്രവർത്തകർ ടോൾ ബൂത്തിനു സമീപം പ്രതിഷേധ മാർച്ചും സായാഹ്ന ധർണയും നടത്തി. മൂലക്കലിൽ നിന്ന് ആരംഭിച്ച പ്രകടനം ടോൾബൂത്ത് പരിസരത്ത് പോലീസ് തടഞ്ഞു.അഫ്റഫ് വൈലത്തൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഡോ. ജവഹർലാൽ അധ്യക്ഷനായി.ജില്ലാക്കമ്മിറ്റിയംഗം സി.പി. ഹബീബ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി.പി.എം. മുഹ്സിൻ ബാബു, പി.എ. മുസ്തഫ, സുൽഫിക്കർ ഉണ്ണിയാൽ, സി. ജലീൽ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *