എടപ്പാൾ : കേരളത്തിലെ ആദ്യ പ്രൊഫഷണൽ ചിത്രകാരി ടി.കെ. പദ്‌മിനിയുടെ ഓർമ്മകൾക്ക് അർഹിക്കുന്ന ആദരമേകാൻ ലളിതകലാ അക്കാദമി.പദ്‌മിനിയുടെ നിലവിലെ ചിത്രങ്ങളെല്ലാം ശേഖരിച്ച് ക്യുറേറ്ററെക്കൊണ്ട് നവീകരിച്ച് പ്രദർശിപ്പിക്കാനും സാംസ്കാരികവകുപ്പ് തീരുമാനിച്ചു. എടപ്പാളിനടുത്ത് കാടഞ്ചേരിയിൽ പദ്‌മിനിയുടെ സ്മരണയ്ക്കായി വീട്ടുപറമ്പിൽ അവർ അന്ത്യവിശ്രമം കൊള്ളുന്ന പ്രദേശം സർക്കാർ സംരക്ഷിക്കാനുള്ള നടപടികളുമുണ്ടാകും.ടി.കെ. പദ്‌മിനി സ്മാരക ട്രസ്റ്റാണ് പദ്‌മിനിയുടെ ജന്മഗൃഹത്തോടുചേർന്ന് സ്മൃതികുടീരം നിർമിച്ചത്. മന്ത്രിയടക്കമുള്ളവരെത്തി ഇതിന്റെ സമർപ്പണം അടുത്തുതന്നെ നടത്താനാണ് തീരുമാന മെന്നും ട്രസ്റ്റ് ഭാരവാഹികളായ ആലങ്കോട് ലീലാകൃഷ്ണൻ, ഉത്തമൻ കാടഞ്ചേരി എന്നിവരെ മന്ത്രി അറിയിച്ചു. വർഷങ്ങളായി പദ്‌മിനി ട്രസ്റ്റ് ഭാരവാഹികളും പദ്‌മിനിയുടെ ആരാധകരുമെല്ലാം ആവശ്യപ്പെടുന്ന കാര്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്.

