തിരൂർ : പ്രീ സ്കൂൾ വിദ്യാഭ്യാസം ഏകീകരിക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങളോടെ വനിതാ ശിശു വികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാർ തിരൂരിൽ സമാപിച്ചു. നാലു വേദികളി ലായി നടന്ന പാനൽ ചർച്ചയിൽനിന്ന് ഉരുത്തിരിഞ്ഞ നിർദേശങ്ങൾ ക്രോഡീകരിച്ച് സമാപന വേദിയിൽ മന്ത്രി വീണാ ജോർജ് അവതരിപ്പിച്ചു.മലയാള സർവകലാശാലയിലെ ഡിവലപ്മെന്റ് സ്റ്റഡീസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. എം.ജി. മല്ലിക, കേരള യൂണിവേഴ്സിറ്റി ഇക്കണോമിക്സ് വിഭാഗം അധ്യാപിക ഡോ. പി.ജെ. ക്രിസ്റ്റബൽ, ഐഎ.ജി ഫാക്കൽറ്റി ഡോ. അനീഷ്യ ജയദേവ് തുടങ്ങിയവർ പാനലിസ്റ്റുകളായി പങ്കെടുത്തു.‘സ്ത്രീസൗഹൃദ കേരളം’ എന്ന വിഷയത്തിൽ നടന്ന പാനൽചർച്ചയിൽ വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. സതീദേവി മോഡറേറ്ററായി.
ഗവ. പ്ലീഡർ അഡ്വ. പി.എം. ആതിര, കില അസിസ്റ്റന്റ് ഡയറക്ടർ ഡോ. കെ.പി.എൻ. അമൃത, കേരള സ്റ്റേറ്റ് ലിറ്ററസി മിഷൻ അതോറിറ്റി ഡയറക്ടർ ഡോ. എ.ജെ. ഒലീന എന്നിവർ ചർച്ചയിൽ പങ്കെടുത്തു.പ്ലാനിങ് ബോർഡ് മുൻ അംഗം മൃദുൽ ഈപ്പൻ ചർച്ച നിയന്ത്രിച്ചു.തിരൂർ ജിവിഎച്ച്എസ്എസ് ഗേൾസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ടി.കെ. ആയിഷ, പത്തനംതിട്ട സിഡബ്ല്യുസി മെമ്പർ ഷാൻ ഗോപൻ, ചൈൽഡ് പ്രൊട്ടക്‌ഷൻ സീനിയർ അഡ്വൈസർ ബാലഗോപാൽ, എഴൂർ ജിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥി കെ.കെ. മിഥിലാജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

