Breaking
Sun. Aug 16th, 2026

എൽഡിഎഫ് ജനകീയ മാർച്ച്: കാൽനടജാഥയ്ക്ക് തുടക്കം

എരമംഗലം : ഭവന പദ്ധതികൾ അട്ടിമറിച്ച വെളിയങ്കോട് പഞ്ചായത്ത് ഭരണസമിതിയുടെ ദുർഭരണത്തിനെതിരേ 21 ന് എൽഡിഎഫ് നടത്തുന്ന ജനകീയ മാർച്ചിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന കാൽനടജാഥ തുടങ്ങി.പാടത്തകായിൽ ഹുസൈൻ ജാഥാനായകനും ടി.കെ. ഫസലുറഹ്‌മാൻ ഉപനായകനുമായുള്ള ജാഥ രണ്ടുദിവസം വെളിയങ്കോട് പഞ്ചായത്തിന്റെ മുഴുവൻ വാർഡുകളിലുമെത്തും.എരമംഗലം നാക്കോലയിൽനിന്നാരംഭിച്ച ജാഥ സിപിഐ ജില്ലാസെക്രട്ടറി പി.കെ. കൃഷ്ണദാസ് ജാഥാ നായകന് പതാക കൈമാറി ഉദ്ഘാടനംചെയ്തു. സുനിൽ കാരാട്ടേൽ അധ്യക്ഷനായി.

സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി. രാജൻ, സെയ്ത് പുഴക്കര, സിപിഎം പൊന്നാനി ഏരിയാ സെന്റർ സുരേഷ് കാക്കനാത്ത്, കമ്മിറ്റിയംഗങ്ങളായ പി.എം. ആറ്റുണ്ണി തങ്ങൾ, എൻ.കെ. സൈനുദ്ദീൻ, റിയാസ് പഴഞ്ഞി, ലോക്കൽ സെക്രട്ടറി പി. അജയൻ, സിപിഐ പൊന്നാനി മണ്ഡലം എക്‌സിക്യുട്ടീവ് അംഗം ഷാഫി തവയിൽ, ടി.കെ.ബി. മനോജ്‌ തുടങ്ങിയവർ പ്രസംഗിച്ചു.എരമംഗലം, പെരുമുടിശ്ശേരി, കോതമുക്ക്, മുളമുക്ക് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം പഴഞ്ഞിപാലം സെന്ററിൽ സമാപിച്ചു.ശനിയാഴ്ച രാവിലെ ഒൻപതിന് പൂക്കൈതക്കടവിൽനിന്ന് തുടങ്ങുന്ന ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം വെളിയങ്കോട് സെന്ററിൽ സമാപിക്കും.

Related Post

Leave a Reply

Your email address will not be published. Required fields are marked *