എരമംഗലം : ഭവന പദ്ധതികൾ അട്ടിമറിച്ച യുഡിഎഫ് ഭരണസമിതി പൂർണപരാജയ മെന്നാരോപിച്ച് വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് ജനകീയ മാർച്ച് നടത്തി.എരമംഗലം നാക്കോലയിൽനിന്ന് പ്രകടനവുമായെത്തിയ പ്രവർത്തകരെ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.എം. സിദ്ദീഖ് മാർച്ച് ഉദ്ഘാടനം ചെയ്തു.സിപിഐ എൽസി സെക്രട്ടറി ടി.കെ. ഫസലുറഹ്‌മാൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഷാജിറാ മനാഫ്, ജില്ലാ എക്സിക്യുട്ടീവ് അംഗം പി. രാജൻ, സിപിഎം പൊന്നാനി ഏരിയാ സെന്റർ അംഗം സുരേഷ് കാക്കനാത്ത്, ഏരിയാ അംഗങ്ങ ളായ ഹുസെൻ പാടത്തകായിൽ, സുനിൽ കരാട്ടേൽ, എൻ.കെ. സൈനുദ്ദീൻ, റിയാസ് പഴഞ്ഞി, ലോക്കൽ സെക്രട്ടറി പി.എം. ആറ്റുണ്ണി തങ്ങൾ, ആർജെഡി നേതാവ് ഇ.കെ. മൊയ്തുണ്ണി മൗലവി തുടങ്ങിയവർ നേതൃത്വം നൽകി.സംഘർഷസാധ്യത കണക്കിലെടുത്ത് പെരുമ്പടപ്പ് സർക്കിൾ ഇൻസ്‌പെക്ടർ സി.വി. ബിജുവിന്റെ നേതൃത്വത്തിൽ വലിയ പോലീസ് സംഘം പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിലയുറപ്പിച്ചിരുന്നു.

