Breaking
Mon. Aug 17th, 2026

“ഹൈസെക്ക് ” ഹയർ സെക്കൻ്ററി വിദ്യാർത്ഥി സമ്മേളനം സംഘടിപ്പിച്ചു

ചങ്ങരംകുളം : കെ. എൻ. എം വിദ്യാർഥി വിഭാഗമായ മുജാഹിദ് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് (എം എസ് എം) സംസ്ഥാന സമിതി 2025 ഡിസംബർ 25 മുതൽ 28 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ച് സംഘടിപ്പിക്കുന്ന സമ്മേളനത്തിൻ്റെ ഭാഗമായി എം എസ് എം ചങ്ങരംകുളം മണ്ഡലം സമിതി പഠനം ചിന്ത സമർപ്പണം എന്ന പ്രമേയത്തിൽ “ഹൈസെക്ക് ” ഹയർ സെക്കൻ്ററി വിദ്യാർത്ഥി സമ്മേളനം സംഘടിപ്പിച്ചു.

വളയംകുളം അസ്സ ബാഹ് ആർട്സ് & സയൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാമിൽ എം എസ് എം പ്രസിഡൻ്റ് മുസ്‌തഫ വാര്യർ മൂല അദ്ധ്യക്ഷത വഹിച്ചു കെ എൻ എം മണ്ഡലം പ്രസിഡൻ്റ് കുഞ്ഞുമുഹമ്മദ് പന്താവൂർ ഉദ്ഘാടനം ചെയ്തു കെ എൻ എം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി പി എം അഷ്റഫ് കെ എൻ എം മണ്ഡലം സെക്രട്ടറി ഹമീദ് മാസ്റ്റർ ജോ : സെക്രട്ടറി പി ഐ മുജീബ് റഹ്മാൻ , അബ്ദുറഹ്മാൻ ഒതളൂർ തുടങ്ങിയവർ ആശംസകളർപ്പിച്ചു .

വ്യത്യസ്ത പഠന സെഷനുകളിലായി ജൗഹർ അയനിക്കോട് അബ്ദുൽ ബാരി ബുസ്താനി , അൻസബ് സ്വബാഹി , അദ്‌നാൻ കുമരനെല്ലൂർ എന്നിവർ വിദ്യാർത്ഥികളമായി സംവദിച്ചു മണ്ഡലത്തിലെ വിവിധ ശാഖകളിൽ നിന്നായി 120 വിദ്യാർത്ഥികൾ സംഗമത്തിൽ പങ്കെടുത്തു മണ്ഡലം സെക്രട്ടറി ആദിൽ എം അലി സ്വാഗതവും എം എസ് എം ട്രഷറർ സഫാദ് മൂക്കുതല നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *