Breaking
Sun. Aug 16th, 2026

എരമംഗലം : ആധുനികസൗകര്യങ്ങളോടെ നിർമാണം പൂർത്തിയാക്കിയ പെരുമ്പടപ്പ് സ്‌മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം തിങ്കളാഴ്‌ച രാവിലെ 11.30-ന് റവന്യൂ മന്ത്രി കെ. രാജൻ നാടിനു സമർപ്പിക്കും.പ്ലാൻ സ്‌കീം പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിട്ടാണ് ഇരുനില കളിലായി പുതിയ കെട്ടിടം നിർമിച്ചത്.പൊന്നാനി താലൂക്കിലെ സ്‌മാർട്ട് വില്ലേജ് ഓഫീസ് ആകുന്ന ആദ്യ വില്ലേജ് ഓഫീസാണ് പെരുമ്പടപ്പ്.വില്ലേജ് ഓഫീസർക്ക് പ്രത്യേക ക്യാബിനും ജീവനക്കാർക്ക് കംപ്യൂട്ടർ സൗകര്യത്തോടുകൂടിയ പ്രത്യേക സൗകര്യവും ഫ്രണ്ട് ഓഫീസും റെക്കോഡ് റൂമും ഉൾപ്പെടുന്ന പെരുമ്പടപ്പ് വില്ലേജ് ഓഫീസ് ഭിന്നശേഷി സൗഹൃദവുമാണ്. കോൺഫറൻസ് ഹാളും കെട്ടിടത്തിലുണ്ട്. പി. നന്ദകുമാർ എംഎൽഎ അധ്യക്ഷനാകുന്ന ഉദ്ഘാടനച്ചടങ്ങിൽ എം.പി. അബ്ദുസ്സമദ് സമദാനി എംപി, പി.പി. സുനീർ എംപി എന്നിവർ മുഖ്യാതിഥികളാകും.

Related Post

Leave a Reply

Your email address will not be published. Required fields are marked *