Breaking
Thu. Oct 1st, 2026

വീണുകിട്ടിയ സ്വർണാഭരണം തിരികെ നൽകി മാതൃകയായി

ചങ്ങരംകുളം : റോഡരികിൽനിന്ന്‌ വീണുകിട്ടിയ സ്വർണം തിരികെ നൽകി യുവാവ് മാതൃക യായി.പന്താവൂർ ഇർഷാദ് സ്കൂളിലെ ഡ്രൈവറായ നിഷാദാണ് വീണുകിട്ടിയ സ്വർണാ ഭരണം ഉടമയ്ക്ക് തിരികെ നൽകിയത്.ചങ്ങരംകുളം പെരുമുക്കിൽ താമസിക്കുന്ന കൊഴിക്കര വളപ്പിൽ ഫാത്തിമ നജീബിന്റെ രണ്ടു പവൻ തൂക്കമുള്ള കൈചെയിൻ യാത്രക്കിടെ നഷ്ടപ്പെട്ടിരുന്നു. തിരഞ്ഞിട്ടും കിട്ടാതായതോടെ വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശം ഇടുകയും നവമാധ്യമങ്ങളിൽനിന്ന് വിവരമറിഞ്ഞ നിഷാദ് തനിക്ക് സ്വർണം ലഭിച്ച വിവരം ഉടമയെ അറിയിക്കുകയു മായിരുന്നു. തുടർന്ന് ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ എത്തി പോലീസിന്റെ സാന്നിധ്യത്തിൽ നിഷാദ് തന്നെ ഉടമയ്ക്ക് ആഭരണം കൈമാറി.നടുവട്ടം സ്വദേശിയായ പള്ളത്ത് നിഷാദ് നിലവിൽ കാളാച്ചാലിൽ വാടകയ്ക്ക് താമസിക്കുകയാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *