എടപ്പാൾ: ജി.ഐ.എസ് മാപ്പിങ്ങിന് തുടക്കമായി. ഡ്രോൺ ഉപയോഗിച്ചുള്ള ജി.ഐ.എസ് മാപ്പിങ് പഞ്ചായത്ത് പ്രസിഡന്റ് സി.വി സുബൈദ നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ അധ്യക്ഷത വഹിച്ചു. എടപ്പാൾ ഗ്രാമ പഞ്ചായത്ത് 2025 – 26 വാർഷിക പദ്ധതിയിൽ പഞ്ചായത്തിന് ലഭിച്ച അവാർഡ് തുകയിൽ നിന്നും 26 ലക്ഷം രൂപ നീക്കിവെച്ച് ഉൾപ്പെടുത്തിയ പദ്ധതിയാണ് ജി.ഐ.എസ് മാപ്പിങ്ങ് .ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള കരാർ നൽകിയിട്ടുള്ളത്.കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വികസി പ്പിച്ചെടുത്ത ഒരു ജി.ഐ.എസ് അധിഷ്‌ഠിത വെബ് പോർട്ടലാണ് “ദൃഷ്ടി “.പഞ്ചായത്ത് അതിർത്തി ക്കുള്ളിലുള്ള ഭൂമിശാസ്‌ത്ര,സാമൂഹിക, സാമ്പത്തിക, അടിസ്ഥാനസൗകര്യ സംബന്ധമായ വിവരങ്ങൾ ഡിജിറ്റൽ രീതിയിൽ ശേഖരിക്കുകയും സൂക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഒരു സമഗ്ര സംവിധാനമാണ് ദൃഷ്ടി.
ഡ്രോൺ സർവ്വെയിലൂടെ ലഭ്യമാക്കുന്ന പഞ്ചായത്തിന്റെ വളരെ കൃത്യവും വ്യക്തവുമായ ഡ്രോൺ ചിത്രം പഞ്ചായത്തിലെ മുഴുവൻ റോഡുകളുടേയും കെട്ടിടങ്ങളുടേയും ഭൂവിനിയോഗ ത്തിന്റേയും മറ്റ് ആസ്തികളുടേയും കൃത്യമായ സ്ഥാനം മനസ്സിലാക്കുവാൻ സഹായിക്കുന്നു.
ഡിജിറ്റൽ രീതിയിലുള്ള സർവ്വെ പ്രവർത്തനങ്ങളിലൂടെ പഞ്ചായത്തിന്റെ പരിധിയിലെ മുഴുവൻ കെട്ടിടങ്ങളുടേയും ഡോർ ടു ഡോർ സർവ്വെ നടത്തുകയും അതിലൂടെ കെട്ടിടങ്ങളുടേയും
കെട്ടിടത്തിലെ സ്ഥാപനങ്ങളുടേയും മുഴുവൻ വിവരങ്ങും പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷനിൽ ലേസർ ടാപ് ഉപയോഗിച്ച് അളക്കുന്ന കെട്ടിടങ്ങളുടെ കൃത്യമായ അളവുകൾ ഉൾപ്പെടെ ശേഖരിക്കുന്നു.ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ എ. ദിനേശൻ, എൻ.ഷീജ, കെ.പി അച്യുതൻ, വിദ്യാധരൻ, ജനതാ മനോഹരൻ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ കൃഷ്ണേന്ദു തുടങ്ങിയവർ സംബന്ധിച്ചു.

