Breaking
Sun. Aug 16th, 2026

ഒറ്റ മഴയ്ക്ക് വെള്ളക്കെട്ടിലായി

താനൂർ : ഒരു മഴപെയ്താൽ മതി താനൂർ ദേവധാർ‍ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലേക്കുള്ള വഴിയാകെ വെള്ളത്തിലാകും. മഴ മാറിയാലും അടുത്തദിവസങ്ങളിലും ഈ വെള്ളക്കെട്ട് തുടരുകയുംചെയ്യും.കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിൽ കനത്ത മഴ പെയ്തതോടെ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. ദേവധാർ, പുത്തൻതെരു എഎൽപി, എസ്എംയുപി, കാട്ടിലങ്ങാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളുകളിലേക്കായി ദിവസവും ആയിരക്കണക്കിനു വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും കടന്നുപോകുന്ന പ്രധാന റോഡാണിത്.ഒരു മഴ പെയ്താൽ വഴിയാകെ വെള്ളക്കെട്ടിലാകുന്ന ദുസ്ഥിതി തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല.

എല്ലാ മഴക്കാലത്തും അവസ്ഥ ഇതുതന്നെ. പ്രദേശവാസികൾ പരാതിപ്പെടാത്ത ഇടങ്ങളുമില്ല. പക്ഷേ, റോഡിന്റെ അവസ്ഥയ്ക്കുമാത്രം മാറ്റമൊന്നുമില്ല. യാത്രാദുരിതത്തെ സംബന്ധിച്ച്  ഒന്നിലേറെ തവണ വാർത്ത നൽകിയിരുന്നു. ഇതുവരെയും ദുരിതത്തിന് പരിഹാരം കണ്ടെത്താൻ അധികൃതർ പക്ഷേ, ശ്രദ്ധിച്ചിട്ടില്ല. വെള്ള ക്കെട്ടിലൂടെയുള്ള യാത്രാദുരിതവും ദേവധാർ മേൽപ്പാലത്തിന്റെ സമാന്തര റോഡുകളിലെ ശോച്യാവസ്ഥയും പരിഹരിക്കാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രദേശത്ത് ജനകീയ പ്രതിഷേധം ശക്തമാകുകയാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *