Breaking
Sun. Aug 16th, 2026

ബസ് തെങ്ങിലിടിച്ച് ഒൻപതുപേർക്ക് പരിക്ക്

തവനൂർ : നിയന്ത്രണം വിട്ട സ്വകാര്യ ബസ് തെങ്ങിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒൻപതു പേർക്ക് പരിക്കേറ്റു.സാരമായി പരിക്കേറ്റ രണ്ടുപേരെ ആലത്തിയൂർ ഇമ്പിച്ചിബാവ സ്മാരക സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് നിസ്സാരമാണ്. കുറ്റിപ്പുറ ത്തുനിന്ന് തവനൂർ വഴി പൊന്നാനിയിലേക്ക് പോകുകയായിരുന്ന ബസാണ് ചൊവ്വാഴ്ച വൈകീട്ട് നാലേകാലോടെ വാസുപ്പടിയിൽ അപകടത്തിൽപെട്ടത്. സ്റ്റിയറിങ് മില്ലിങ്ങിന് സംഭവിച്ച തകരാറാണ് ബസിന്റെ നിയന്ത്രണം നഷ്ടമാകാൻ കാരണം. റോഡിനു സമീപത്തെ തെങ്ങിലിടിച്ച് നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.വിദ്യാർഥികൾ ഉൾപ്പെടെ നിറയെ യാത്രക്കാരുമായി വരികയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.പരിക്കേറ്റ ചിലർ പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തി ചികിത്സ തേടി.

Related Post

Leave a Reply

Your email address will not be published. Required fields are marked *