Breaking
Thu. Jun 18th, 2026

പൊന്നാനി : പാലപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പൊന്നാനി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 855 പോയിന്റ് നേടി ഉപജില്ലയിലെ ഏറ്റവും മികച്ച സ്കൂളായി പൊന്നാനി ഐഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ. തുടർച്ചയായ നാലാംതവണയാണ് ഈ നേട്ടം.എൽപി വിഭാഗം ശാസ്ത്രോത്സവത്തിൽ 154 പോയിന്റും തത്സമയ പ്രവൃത്തിപരിചയമേളയിൽ 453 പോയിന്റും ഐടി മേളയിൽ 98 പോയിന്റും കരസ്ഥമാക്കി ഉപജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ, യുപി വിഭാഗം ശാസ്ത്രോത്സവത്തിൽ 172 പോയിന്റ് നേടി ഉപജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂൾ എന്നിങ്ങനെയാണ് നേട്ടം. ഗണിതശാസ്ത്രമേളയിൽ 139 പോയിന്റ് നേടി ഉപജില്ലയിൽ ഓവറോൾ മൂന്നാം സ്ഥാനം, സയൻസ് ഫെയറിൽ 102 പോയിന്റ് നേടി ഓവറോൾ മൂന്നാം സ്ഥാനവും കൈവരിച്ചു.

എൽപി വിഭാഗത്തിൽ 23 പോയിന്റ് നേടി സാമൂഹികശാസ്ത്ര മേളയിൽ തുടർച്ചയായ രണ്ടാം തവണയും ഓവറോൾ ഒന്നാം സ്ഥാനം, 34 പോയിന്റ് നേടി ഗണിതശാസ്ത്രമേളയിൽ ചരിത്ര ത്തിലാദ്യമായി ഓവറോൾ ഒന്നാം സ്ഥാനം, 78 പോയിന്റ് നേടി തത്സമയ പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും ഐഎസ്എസ് സ്കൂൾ കരസ്ഥമാക്കി.യുപി വിഭാഗത്തിൽ 83 പോയിന്റ് നേടി തത്സമയ പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ ഒന്നാംസ്ഥാനം, 14 പോയിന്റ് നേടി ഐടി മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം, 17 പോയിന്റ് നേടി സാമൂഹിക ശാസ്ത്ര മേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും സ്കൂൾ നേടി.

ഹൈസ്കൂൾ വിഭാഗത്തിൽ 158 പോയിന്റ് നേടി തത്സമയ പ്രവൃത്തിപരിചയ മേളയിൽ തുടർ ച്ചയായ പത്താം തവണയും ഓവറോൾ ഒന്നാംസ്ഥാനം, 50 പോയിന്റ് നേടി ഐടി മേളയിൽ ഓവറോൾ ഒന്നാംസ്ഥാനവും കരസ്ഥമാക്കി. ഹയർസെക്കൻഡറി വിഭാഗത്തിൽ 34 പോയിന്റ് നേടി ഐടി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടി.ശാസ്ത്രമേളയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികളെയും പരിശീലനം നൽകിയ അധ്യാപകരെയും അനുമോദിച്ചു. സംഗമ ത്തിൽ പ്രിൻസിപ്പൽ പി.കെ. അബ്ദുൽ അസീസ്, അക്കാദമിക് കോഡിനേറ്റർ പി.വി. അബ്ദുൽ ഖാദർ, മുഹമ്മദ് ശിഹാബുദ്ദീൻ, പി. ഗീത, യു.കെ. ശഫായത്ത്, സൈനുദ്ദീൻ, ഒ.എം. ഫാത്തിമ, സി.പി. ഖാലിദ്, സുഹല എന്നിവർ പങ്കെടുത്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *