Breaking
Thu. Oct 1st, 2026

ബിജെപി ചങ്ങരംകുളത്ത് ഉപവാസം സംഘടിപ്പിച്ചു

ചങ്ങരംകുളം:ബിജെപി ആലംകോട് പഞ്ചായത്ത് കമ്മിറ്റി ചങ്ങരംകുളത്ത് ഉപവാസ സമരം സംഘടിപ്പിച്ചു.ചങ്ങരംകുളം ഹൈവെ ജംഗ്ഷനിൽ നടന്ന ഉപവാസം ബിജെപി മുൻ പാലക്കാട് ജില്ലാ പ്രസിഡണ്ട് കെഎം ഹരിദാസ് ഉദ്ഘാടനം ചെയ്‌തു.മലപ്പുറം വെസ്റ്റ് ഉപജില്ല അധ്യക്ഷൻ മനോജ് പാറശ്ശേരി മുഖ്യപ്രഭാഷണം നടത്തി.വ്യാഴാഴ്‌ച കാലത്ത് 10 മുതൽ വൈകിയിട്ട് 5 വരെയാണ് ബിജെപി നേതാക്കൾ ഉപവാസ സമരം നടത്തിയത്. ഇടത് വലത് വർഗ്ഗീയ പ്രീണനം അവസാനിപ്പിക്കുക, പൊതുസ്മ‌ശാനം ജനങ്ങൾക്ക് വിട്ട് നൽകുക തുടങ്ങിയ ആവശ്യങ്ങളു മായാണ് ബിജെപി ഉപവാസം സംഘടിപ്പിച്ചത്.ബിജെപി നേതാക്കളായ ടി ഗോപാലകൃഷ്ണ‌ൻ, രജിതൻ പന്താവൂർ,കൃഷ്‌ണൻ പാവിട്ടപ്പുറം,റിനിൽ കാളാച്ചാൽ എന്നിവരാണ് ഉപവാസ സമരത്തിൽ പങ്കെടുത്തത്.ശിവദാസൻ പെരുമുക്ക്* അധ്യക്ഷത വഹിച്ചു.ബിജെപിയുടെയും യുവമോർച്ചയുടെയും മറ്റു പ്രമുഖ നേതാക്കളും സമരത്തിൽ പങ്കെടുത്ത് ആശംസകൾ നേർന്ന് സംസാരിച്ചു

Related Post

Leave a Reply

Your email address will not be published. Required fields are marked *