Breaking
Mon. Aug 17th, 2026

തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ, നേതാക്കൾ വിദേശത്ത്: ചങ്ങരംകുളം മേഖലയിൽ മുസ്ലിം ലീഗ് അണികൾക്കിടയിൽ പ്രതിഷേധം

ചങ്ങരംകുളം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കൾ കൂട്ടത്തോടെ വിദേശപര്യടനത്തിനു പോയതിൽ മുസ്ലിം ലീഗ് അണികൾക്കിടയിൽ പ്രതിഷേധം.ആലങ്കോട് നന്നംമുക്ക് പഞ്ചായത്തുകളിൽ മിക്കവാർഡുകളിലും എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തീകരിക്കുകയും ആദ്യഘട്ട പ്രചാരണം ആരംഭിക്കുകയും ചെയ്തിട്ടും യുഡിഎഫി ന്റെ പ്രവർത്തനം നേതാക്കളുടെ അഭാവം മൂലം മന്ദഗതിയിൽ ആകുന്നതായി അണികൾ പരാതി പ്പെടുന്നു.യുഡിഎഫ് ജില്ലാ കൺവീനർ അഷ്റഫ് കോക്കൂർ, യു ഡി എഫ് മണ്ഡലം ചെയർ മാനും മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ടുമായ പി പി യൂസഫലി, മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സി എം യൂസഫ്,വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സുഹറമമ്പാട്, ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ്‌ വട്ടത്തൂർ തുടങ്ങി തിരഞ്ഞെടുപ്പ് സമയത്ത് നിർണായക സാന്നിധ്യമാകേണ്ട നിരവധി നേതാക്കളാണ് വിദേശത്ത് പോയിരി ക്കുന്നത്.

പൊന്നാനി മണ്ഡലത്തിലെ ഏക ബ്ലോക്ക് പഞ്ചായത്തായ പെരുമ്പടപ്പ് ബ്ലോക്കിൽ കോൺഗ്രസ് ലീഗ് സീറ്റ് വിഭജനം ഇനിയും പൂർത്തീകരിക്കാൻ ആയിട്ടില്ല. ലീഗിന്റെ സ്ഥാനാർത്ഥി നിർണയത്തിന് അധികാരമുള്ള പാർലമെന്ററി ബോർഡിലെ പ്രധാനപ്പെട്ടവരാണ് നിലവിൽ വിദേശത്തുള്ളവർ. ഇത് ആലങ്കോട് നന്നംമുക്ക് പഞ്ചായത്തിലെ ലീഗ് സ്ഥാനാർത്ഥി നിർണയ ചർച്ചകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. പൊന്നാനി മണ്ഡലത്തിലെ ചിലയിടങ്ങളിൽ യുഡിഎഫിനകത്ത് സംഭവിച്ച വിള്ളൽ പരിഹരിക്കാൻ ഇവർ സ്ഥലത്തില്ലാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

കർമ്മ ശ്രേഷ്ഠ പുരസ്കാരം ലഭിച്ച അഷ്റഫ് കോക്കൂരിന് റാസൽഖൈമ കെഎംസിസി പൊന്നാനി മണ്ഡലം കമ്മിറ്റി ദുബായിൽ സംഘടിപ്പിച്ച കർമ്മോത്തമ പുരസ്കാര സമർപ്പണ ചടങ്ങിൽ സംബന്ധിക്കാനാണ് നേതാക്കൾ പോയിരിക്കുന്നത്. കഴിഞ്ഞ 26 ന് സ്വീകരണ പരിപാടി അവസാനിച്ചിട്ടും നേതാക്കൾ നാട്ടിലേക്ക് തിരിച്ചില്ല എന്നും അണികൾ പറയുന്നു.എന്നാൽ ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ആലംകോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഇരു പഞ്ചായത്തിലെയും സീറ്റ് വിഭജനം ഏറെക്കുറെ പൂർത്തിയായ തായും, വിദേശത്ത് പോയവർ അടുത്ത ദിവസങ്ങളിലായി നാട്ടിലെത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *