Breaking
Sun. Aug 16th, 2026

സംസ്കൃതോത്സവത്തിൽ എവിഎച്ച്എസ്എസിന് ഓവറോൾ

എരമംഗലം : പൊന്നാനി ഉപജില്ലാ കലോത്സവത്തിൽ നടന്ന സംസ്കൃതോത്സവത്തിൽ പൊന്നാനി എവിഎച്ച്എസ്എസ് ഓവറോൾ ചാമ്പ്യന്മാരായി. ഹൈസ്കൂൾ വിഭാഗത്തിൽ 90 പോയിന്റും യുപി വിഭാഗത്തിൽ 88 പോയിന്റും നേടി ഏറ്റവും കൂടുതൽ പോയിന്റ് നേടിയാണ് സംസ്കൃതോത്സവ ത്തിൽ ഓവറോൾ കിരീടം നേടിയത്. ഹൈസ്കൂൾ വിഭാഗത്തിൽ 59 പോയിന്റുമായി പൊന്നാനി ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 55 പോയിന്റുമായി പാലപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ 88 പോയിന്റുകളുമായി ഗവ. ഫിഷറീസ് യുപി സ്കൂളും പൊന്നാനി എവിഎച്ച്എസ്എസും ഒന്നാമതായി. കാഞ്ഞിരമുക്ക് പിഎൻയുപി സ്കൂൾ 83 പോയിന്റുമായി രണ്ടാമതെത്തി. 77 പോയിന്റ് നേടിയ ന്യൂ യുപി സ്കൂൾ ഈശ്വരമംഗലത്തിനാണ് മൂന്നാംസ്ഥാനം.

Related Post

Leave a Reply

Your email address will not be published. Required fields are marked *