എടപ്പാൾ : കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി എടപ്പാൾ കാലടി ബ്രൈറ്റ് ലൈൻ ഇംഗ്ലീഷ് സ്‌കൂളിൽ ഗാന്ധിയനും മുൻ എംപിയുമായ സി. ഹരിദാസിനെ ആദരിച്ചു. പ്രിൻസിപ്പൽ എൻ.വി. സന്തോഷ് കുമാർ പൊന്നാട അണിയിച്ചു. അധ്യാപകരായ കെ.വി. ഷാനിജ, എ. ഷീന, മുസ്തഫ റഹ്‌മാനി, യു.വി. മുഫീദ, റൈഹാന ബേബി, നിഖിൽ, കെ.വി. ബാബു എന്നിവർ പ്രസംഗിച്ചു. മധുര പലഹാര വിതരണം, ലോഗോ നിർമാണം, ‘എന്റെ കേരളം’ പ്രബന്ധരചന, കൊളാഷ്, കേരളീയ ഗാനങ്ങൾ, ക്വിസ് മത്സരം എന്നിവയും നടന്നു.

