Breaking
Thu. Jun 18th, 2026

എടപ്പാൾ: മാനസിക നില തെറ്റിയ പ്രതിപക്ഷം എല്ലാ നല്ല കാര്യങ്ങളേയും എതിർക്കുന്നു എന്ന് സി. പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.സ്വരാജ്. നിയമസഭയിലെ പ്രതിപക്ഷം അല്ല ജനങ്ങളുടെ ശത്രുപക്ഷമായി കൊണ്ടിരിക്കുകയാണ് പ്രതിപക്ഷം. ഏതു മികച്ച തീരുമാനങ്ങളെയും വികസന പ്രവർത്തനങ്ങളെയും ക്ഷേമ പദ്ധതികളെയും എതിർക്കുന്ന കേരളത്തിന്റെ ശത്രു പ്രതിപക്ഷം ആയിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എടപ്പാൾ നടുവട്ടത്തെ പുതിയ സിപിഐഎം ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.

സി.പി.ഐ.എം നടുവട്ടം ബ്രാഞ്ചിന് പുതിയ ആസ്ഥാനമന്ദിരമായി. നടുവട്ടം പ്രദേശത്തെ സി.പി.ഐ.എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും നാട്ടുകാരുടെയും ഏറെക്കാലത്തെ ആഗ്രഹമാണ് ഇതോടെ സഫലമായത്. പാവപ്പെട്ട മനുഷ്യരുടെ ജീവിത പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനും, സാമൂഹ്യ-സാംസ്‌കാരിക- രാഷ്ട്രീയ- ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ നടുവട്ടത്തെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധയമായിട്ടുണ്ട്. പുതിയ ഓഫീസ് വരുന്നതോടെ പ്രവര്‍ത്തനം കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ കഴിയുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ. പ്രദേശത്ത് സി.പി.ഐ എമ്മിന് കരുത്ത് പകരുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച ഇ. എ വിശ്വംഭരന്റെ നാമോധയത്തിലാണ് ഓഫീസ് നിര്‍മിച്ചിട്ടുള്ളത്.

പാര്‍ടി ഓഫീസിന്റെ ഉദ്ഘാടം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം. സ്വരാജ് നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എം. മുസ്തഫ അധ്യക്ഷനായി. കെ.ടി ജലീൽ എം.എൽ എ, സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.എം സിദ്ധീഖ്, സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം പി. ജ്യോതിഭാസ്, സി.പി.ഐ. എം എടപ്പാള്‍ ഏരിയ സെക്രടറി ടി.സത്യന്‍, ഏരിയ കമ്മിറ്റിയംഗങ്ങളായ സി. രാമകൃഷ്ണന്‍, പി. വിജയൻ, എം.ബി ഫൈസല്‍, വി.വി കുഞ്ഞുമുഹമ്മദ്,
എ.സിദ്ധീഖ്, ചുങ്കം ലോക്കല്‍ സെക്രട്ടറി കെ.പി മോഹനന്‍, സി. രാഘവന്‍, യു.കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. സി.പി.ഐ.എം വട്ടംകുളം ലോക്കല്‍ സെക്രട്ടറി എം.എ നവാബ് സ്വാഗതവും സി.പി.ഐ.എം നടുവട്ടം ബ്രാഞ്ച് സെക്രട്ടറി ഇ.വി മുഹമ്മദാലി നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *