Breaking
Sun. Aug 16th, 2026

ചലചിത്ര അവാർഡ് ജേതാവ് സംവിധായകൻ ഫാസിൽ മുഹമ്മദിന് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ആദരം

പൊന്നാനി : അമ്പത്തിഅഞ്ചാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നവാഗതസംവിധായകനുള്ള പുരസ്കാരം നേടിയ ഫാസിൽ മുഹമ്മദിനുള്ള ഫ്രറ്റേണിറ്റി മൂവ്മെന്റ് പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ ആദരം നിയോജക മണ്ഡലം പ്രസിഡന്റ് ഡോ.അഹ്സൻ അലി കൈമാറി.യാഥാസ്ഥിതിക കുടുംബ പശ്ചാത്തലങ്ങളെ ഇതിവൃത്തമാക്കി നർമവും ചിന്തയും കലർത്തി ആസ്വാദകർക്ക് പുതിയ അനുഭവങ്ങൾ സമ്മാനിച്ച ഫെമിനിച്ചി ഫാത്തിമ്മയിലൂടെ അർഹിച്ച അംഗീകാരമാണ് പൊന്നാനിക്കാരനായ ഫാസിൽ മുഹമ്മദിന് ലഭിച്ചതെന്ന് മണ്ഡലം പ്രസിഡന്റ് അഹ്സൻ അലി അഭിപ്രായപെട്ടു. മണ്ഡലം വൈസ് പ്രസിഡന്റ് യൂനുസ് ഷരീഫ് എം ഐ, കമ്മിറ്റിയംഗം ഹസിൻ ഷാൻ, ജന്നത്, തദ്ബീര, നിസ തുടങ്ങിയവർ സംബന്ധിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *