Breaking
Sun. Aug 16th, 2026

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പദ്ധതികളുടെ ഉദ്ഘാടനം

കുറ്റിപ്പുറം : എംഎൽഎ ആസ്തിവികസന ഫണ്ടും കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ നടപ്പാക്കിയ വികസനപദ്ധതികൾ പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനംചെയ്തു. പുതിയ പ്രവേശനകവാടം, സുരക്ഷാമതിൽ, വിപുലീകരിച്ച ഒപി ബ്ലോക്ക്, ഫാർമസി, ഫിസിയോതെറാപ്പി കം എക്സ്‌റേ കെട്ടിടം, ഡ്യുവൽ ഡിറ്റക്ടർ എക്സ്റേ യൂണിറ്റ്, സോളാർ പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി അധ്യക്ഷയായി. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.എ. നൂർ, പി. നസീറ, സാബിറ എടത്തടത്തിൽ, ഡോ. ഷിബുലാൽ, ആയിഷ ചിറ്റകത്ത്, ഒ.കെ. സുബൈർ, ഫസൽ അലി പൂക്കോയ തങ്ങൾ, കെ.ഇ. സഹീർ, റംഷാനിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *