Breaking
Sun. Aug 16th, 2026

കെഎസ്ആർടിസി പെൻഷനേഴ്‌സ് ഓർഗ. പ്രകടനം

എടപ്പാൾ : കെഎസ്ആർടിസി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ 17 ദിവസമായി സെക്രട്ടേറിയറ്റിനു മുൻപിൽ നടത്തുന്ന അനിശ്ചിതകാലസമരത്തിന് അനുഭാവം പ്രകടിപ്പിച്ച് എടപ്പാൾ യൂണിറ്റിനു മുൻപിൽ പ്രകടനവും ധർണയും നടത്തി. 14 കൊല്ലം മുൻപുള്ള പെൻഷൻ കാലാനുസൃതമായി പുതുക്കുക, 86 ശതമാനം ഡിഎ കുടിശ്ശിക അനുവദിക്കുക, ഏഴുവർഷമായി മുടങ്ങിക്കിടക്കുന്ന ഉത്സവബത്ത അനുവദിക്കുക, പെൻഷൻ സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സംസ്ഥാന വൈസ് പ്രസിഡന്റ് പി. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. കെ.പി. ഉണ്ണീരി അധ്യക്ഷനായി. പി.പി. കുഞ്ഞൻ, പി. ശശിധരൻ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *