തിരൂർ : സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ അഭിവൃദ്ധിയും ഉന്നമനവും ലക്ഷ്യംവെച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന റാംപ് പദ്ധതിയുടെ ഭാഗമായി തിരൂരിൽ സംരംഭകർക്കായി സെമിനാർ സംഘടിപ്പിച്ചു .ഡ്രഗ്സ് ലൈസൻസ്, കോസ്‍മെറ്റിക് ലൈസൻസ് ആൻഡ് ബ്രാൻഡിങ്, ട്രേഡ്മാർക്ക്, പേറ്റന്റ് എന്നീ മേഖലകളിലുള്ള സംരംഭകരാണ് പങ്കെടുത്തത്..മലപ്പുറം ജില്ലാ വ്യവസായകേന്ദ്രം മാനേജർ എ. അബ്ദുൾ ലത്തീഫ് ഉദ്ഘാടനംചെയ്തു. തിരൂർ താലൂക്ക് വ്യവസായവികസന ഓഫീസർ പി.എ. മുഹമ്മദ് ഫവാസ് അധ്യക്ഷനായി. വ്യവസായ വികസന ഓഫീസർ എ. അനിൽകുമാർ, ബിഡിഎസ്‍പി സുഹൈൽ പി. അലവി, ഷാജി എം. വർഗീസ്, അഡ്വ. ഫാബിൻ ജെയിംസ് എന്നിവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *