തിരുനാവായ : മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും തിരുനാവായ റീ എക്കൗയും ചേർന്ന് നടത്തുന്ന മാമാങ്കോത്സവത്തിന്റെ വിളംബരം മുഖ്യരക്ഷാധികാരി ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ നിർവഹിച്ചു. 2026 ഫെബ്രുവരി ഒന്നുമുതൽ മൂന്നു വരെയാണ് മാമാങ്കോത്സവം നടക്കുക. നാവാ മുകുന്ദ ക്ഷേത്രത്തിനുസമീപം പടിഞ്ഞാറേ കടവിൽ നടന്ന ചടങ്ങിൽ റീ എക്കൗ പ്രസിഡന്റ് പുവത്തിങ്കൽ റഷീദ് അധ്യക്ഷതവഹിച്ചു. നാവാമുകുന്ദ ക്ഷേത്രം കർമ്മി നാരായണൻ ഇളയത്, റീ എക്കൗ സെക്രട്ടറി സതീശൻ കളിച്ചാത്ത്, മാമാങ്ക മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി എ.പി. വാഹിദ്, കെ.വി. ഉണ്ണിക്കുറുപ്പ്, ആതവനാട് മുഹമ്മദ് കുട്ടി, ടി.കെ. അലവിക്കുട്ടി, കാടാമ്പുഴ മൂസ ഗുരുക്കൾ, കെ.കെ. റസാക്ക് ഹാജി, കെ.വി. മുഹമ്മദ് കുട്ടി, ഷാജി മുളക്കൽ, ഉണ്ണികൃഷ്ണൻ നടുവട്ടം, മണികണ്ഠൻ രാങ്ങാട്ടൂർ, ചിറക്കൽ ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു.അങ്കവാൾ പ്രയാണം, സാംസ്കാരിക- ചരിത്ര സമ്മേളനങ്ങൾ, കലാപരിപാടികൾ, സ്മൃതിഘോഷയാത്ര, ആയോധന പ്രദർശനങ്ങൾ എന്നിവ ഉത്സവത്തിന്റെ ഭാഗമായി നടക്കും. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളിച്ചാണ് പരിപാടി നടത്തുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *