Breaking
Sun. Aug 16th, 2026

ആർഎംഎസ് ഓഫീസ് ഇനി മാങ്ങാട്ടിരിയിൽ

തിരൂർ : നഗരത്തിലെ ആർഎംഎസ് ഓഫീസ് തലക്കാട് പഞ്ചായത്തിലേക്ക് മാറ്റി. പതിറ്റാണ്ടു കളായി തിരൂർ റെയിൽവേസ്റ്റേഷനിൽ പ്രവർത്തിച്ചുവന്ന ആർഎംഎസ് ഓഫീസ് റെയിൽവേ വികസനത്തിന്റെ പേരിൽ കുടിയൊഴിപ്പിച്ചതിനുശേഷം തിരൂർ താഴെപ്പാലത്ത്ബിഎസ്എൻ എൽ കസ്റ്റമർ കെയർ ഓഫീസ് കെട്ടിടത്തിലേക്കു മാറ്റിയിരുന്നു. ഇപ്പോൾ നഗരം വിട്ട് തലക്കാട് പഞ്ചായത്തിലെ മാങ്ങാട്ടിരിയിൽ സിവിൽ സപ്ലൈസ് ഡിപ്പോയ്ക്കു സമീപം വിവി ബിൽഡിങ്ങി ലേക്കു മാറ്റിയിരിക്കുകയാണ്. പൊതുജനങ്ങൾക്ക് വൈകീട്ട് 5.30 മുതൽ രാവിലെ നാലുവരെ ബുക്കിങ് സൗകര്യമുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *