Breaking
Thu. Oct 1st, 2026

സൗജന്യ ചികിത്സാ പദ്ധതിയുമായി വട്ടംകുളം ക്ഷീരോത്പാദക സംഘം

എടപ്പാൾ : ക്ഷീരകർഷകർക്ക് സൗജന്യ ചികിത്സാ പദ്ധതിയുമായി വട്ടംകുളം ക്ഷീരോത്പാദക സഹകരണ സംഘം.സംഘത്തിൽ പാല് അളക്കുന്ന കർഷകർക്ക് നിലവിലുള്ള മെഡി ക്ലെയിം ഇൻഷുറൻസ് പദ്ധതിക്കുപുറമേ കിടത്തിച്ചികിത്സ ആവശ്യമില്ലാത്ത രോഗങ്ങൾക്ക് ഭരണസമിതി നേരിട്ട് സൗജന്യ ചികിത്സാപദ്ധതി നടപ്പാക്കിയിരിക്കുകയാണ്. വട്ടംകുളത്തെ പ്രിവന്റീവ്‌ ഫൈവ് ക്ലിനിക്കുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ ഒരുവർഷം വിദഗ്ദ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും.പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് പത്തിൽ അഷ്‌റഫ് നിർവഹിച്ചു. മെഡിക്കൽ ക്യാമ്പ് പട്ടാമ്പി മിൽമ യൂണിറ്റ് തലവൻ എം. നാരായണൻകുട്ടി നിർവഹിച്ചു.ഡോ. രാഗേഷ്, എം.കെ. മുഹമ്മദ്കുട്ടി, കെ.എ. ആഷ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *