Breaking
Thu. Oct 1st, 2026

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം ഭക്ഷണകമ്മിറ്റി യോഗം ചേർന്നു

തിരൂർ : ഈ മാസം 27, 28, 29 തീയതികളിൽ ജിബിഎച്ച്എസ്എസ് തിരൂരിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിന്റെ ഭക്ഷണകമ്മിറ്റിയുടെ ആദ്യയോഗം ചേർന്നു. ഡിസിസി ജനറൽസെക്രട്ടറി അഡ്വ. കെ.എ. പത്മകുമാർ ഉദ്ഘാടനംചെയ്തു.കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് അധ്യക്ഷനായി. ഭക്ഷണ കമ്മിറ്റി പ്രവർത്തനം വിജയിപ്പിക്കുന്നതിനായി കമ്മിറ്റി രൂപവത്‌കരിച്ചു.യോഗത്തിൽ യാസിർ പയ്യോളി, എം.പി. മുഹമ്മദ്, കെ. സുഭാഷ്, ടി.കെ. സതീശൻ, ഇ. ഉമേഷ് കുമാർ, സി.കെ. ഗോപകുമാർ, കെ. ബിജു, കെ.വി. മനോജ് കുമാർ, വി. രഞ്ജിത്ത്, സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *