Breaking
Thu. Jun 18th, 2026

തിരൂർ : വികസന നേട്ടങ്ങൾ പ്രദർശിപ്പിച്ച് പൊതുസ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ബോർഡുകളും ബാനറുകളും നീക്കംചെയ്യാൻ രാഷ്ട്രീയപ്പാർട്ടി നേതാക്കൾക്ക് നിർദേശംനൽകി.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിച്ച് പ്രവർത്തിക്കണമെന്നും തിരഞ്ഞെടുപ്പിലുടനീളം ഹരിതചട്ടം പാലിക്കണ മെന്നും തിരൂർ നഗരസഭയിൽച്ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചു. റിട്ടേണിങ് ഓഫീസർമാരായ ഒ. രതീഷ്, ഇറിഗേഷൻ മലപ്പുറം ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ ഇ. അജ്മൽ, നഗരസഭാ സെക്രട്ടറി ടി.എൻ. സിനി, ഉപ വരണാധികാരികളായ അൻവർ വലിയാട്ടിൽ, പി.ടി. റീജ എന്നിവർ നടപടികൾ വിശദീകരിച്ചു.

ഭൂജലവകുപ്പ് ജില്ലാ ഓഫീസറായ ഒ. രതീഷ് നഗരസഭയിലെ ഒന്ന് മുതൽ 20വരെയുള്ള വാർഡു കളുടേയും ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനീയറായ ഇ. അജ്മൽ 21 മുതൽ 40 വരെയുള്ള വാർഡുകളുടേയും റിട്ടേണിങ് ഓഫിസർമാരാണ്. തിരൂർ നഗരസഭയിലെ സൂപ്രണ്ട് അബ്ദുൽ നാസർ വലിയാട്ടിൽ, അസിസ്റ്റന്റ് എൻജിനീയർ പി.ടി. റിജ എന്നിവരാണ് സഹ വരണാധി കാരികൾ.നാമനിർദേശപത്രികകൾ മലപ്പുറത്ത് റിട്ടേണിങ് ഓഫീസർമാരുടെ കാര്യാലയ ങ്ങളിലും തിരൂർ നഗരസഭയിലെ തിരഞ്ഞെടുപ്പ് വിഭാഗത്തിലും സമർപ്പിക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

പത്രികകളുടെ സൂക്ഷ്മപരിശോധന മലപ്പുറം റിട്ടേണിങ് ഓഫീസർമാരുടെ കാര്യാലയത്തിൽ നടക്കും. സ്ഥാനാർഥികളുടെ കെട്ടിവെക്കേണ്ട തുക ഓൺലൈനായാണ് ഇത്തവണ കെട്ടി വെക്കേണ്ടത്.ഇത് സ്വീകരിക്കാൻ നഗരസഭയിൽക്കൂടി സൗകര്യമൊരുക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. അംഗീകൃത സ്ഥാപനങ്ങൾ വിതരണംചെയ്യുന്ന കോട്ടൺ തുണികളാണ് ബോർഡുകൾക്കും ബാനറുകൾക്കും ഉപയോഗിക്കേണ്ടതെന്നും അല്ലാത്തവ ചട്ടലംഘന മാണെന്നും അധികൃതർ വ്യക്തമാക്കി.തിരൂർ നഗരസഭാ ഓഫീസിൽ വരണാധികാരിയിൽനിന്ന് 18 പേർ നാമനിർദ്ദേശപത്രിക വാങ്ങി.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *