Breaking
Sun. Aug 16th, 2026

കുറ്റിപ്പുറം : ഹരിതകർമസേനയ്ക്ക് മാലിന്യം കൊണ്ടുപോകുന്നതിനാണ് ലക്ഷങ്ങൾ ചെലവാക്കി കുറ്റിപ്പുറം പഞ്ചായത്ത് മിനിലോറി വാങ്ങിയത്.എന്നാൽ വാങ്ങിച്ച വാഹനം ഷെഡിലിട്ട് ദിവസവാടകയ്ക്കെടുത്ത വാഹനമാണ് ഹരിതകർമസേനയ്ക്ക് ആശ്രയം. കഴിഞ്ഞ നാലുമാസമായി മിനിലോറി പഞ്ചായത്ത്‌ ഓഫീസിലെ മിനി സിവിൽസ്റ്റേഷന്റെ പോർച്ചിൽ നിർത്തിയിട്ടിരിക്കുകയാണ്.വാഹനത്തിന് കെയർടേക്കറെ നിയമിച്ചാൽ മാത്രമേ മിനിലോറി ഹരിതകർമസേനയ്ക്ക് ഉപയോഗിക്കാൻ കഴിയൂ.എന്നാൽ കെയർടേക്കറെ നിയമിക്കാൻ ഭരണസമിതി ചില ശ്രമങ്ങൾ നടത്തിയെങ്കിലും പിന്നീടത് എങ്ങുമെത്തിയില്ല. ഇനി പുതിയ ഭരണസമിതി വന്നതിനുശേഷമേ വാഹനത്തിന്റെ കാര്യത്തിൽ നടപടിയുണ്ടാകൂ. പ്രതിദിനം 2250 രൂപ വാടക നൽകിയാണ് ഹരിതകർമസേന ഇപ്പോഴും മാലിന്യം വാഹനത്തിൽ കൊണ്ടുപോകുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *