Breaking
Thu. Jun 18th, 2026

പൊന്നാനി : ആറുവരിപ്പാതയിലെ പാലത്തിനടിയിലൂടെ സർവീസ് റോഡുകളെ പരസ്പരം ബന്ധിപ്പിക്കാൻ നിർമിച്ച റോഡിനു വീതി കുറവായതിനാൽ ഗതാഗതക്കുരുക്കിനു കാരണ മാകുമെന്ന് പ്രദേശവാസികളും വ്യാപാരികളും. കുറ്റിപ്പുറത്തു നിന്ന് ചാവക്കാട് ഭാഗത്തേക്കു പോകുന്ന സർവീസ് റോഡിനെയും ചാവക്കാടു നിന്ന് തവനൂർ ഭാഗത്തേക്കു പോകുന്ന സർവീസ് റോഡിനെയും പരസ്പരം ബന്ധിപ്പിക്കുന്ന ചമ്രവട്ടം ജങ്ഷനിലെ പാലത്തിനടിയിലൂടെ നിർമ്മിച്ച റോഡ് വീതി കുറവായതിനാൽ ഗതാഗതക്കുരുക്കിന് കാരണമാവുമെന്നാണു പരാതി.കൊച്ചി, കോഴിക്കോട്, എടപ്പാൾ, പൊന്നാനി, കുറ്റിപ്പുറം തുടങ്ങി അഞ്ച് റോഡുകൾ സംഗമിക്കുന്ന നഗര മാണ് പൊന്നാനി ചമ്രവട്ടം ജങ്ഷൻ. രാവിലെ ഒൻപതിനുശേഷവും വൈകീട്ട് അഞ്ചിനുശേഷവും ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്.

സർവീസ് റോഡ് വഴി ചാവക്കാട് ഭാഗത്ത് നിന്നും കുറ്റിപ്പുറം ഭാഗത്ത് നിന്നും വരുന്ന വാഹന ങ്ങൾക്ക് സംസ്ഥാന പാതയായ എടപ്പാൾ -പൊന്നാനി റോഡിലെ തിരക്കൊഴിവാക്കി കടന്നു പോകാനാണ് സർവീസ് റോഡുകളെ ബന്ധിപ്പിച്ച് റോഡ് നിർമ്മിച്ചത്. എന്നാൽ, വീതി കുറവായ തിനാൽ ഇരുവശത്തേക്കും വാഹനങ്ങൾക്ക് കടന്നുപോകാനാകാത്ത അവസ്ഥയാണ്. ഇതു കൂടുതൽ ഗതാഗതക്കുരുക്കിനിടയാക്കും. സർവീസ് റോഡുകളിൽ ഗതാഗതക്കുരുക്കാകുന്ന തോടെ ചാവക്കാട് -കുറ്റിപ്പുറം, ചാവക്കാട് -തവനൂർ സർവീസ് റോഡുകളിലും എടപ്പാൾ -പൊന്നാനി സംസ്ഥാനപാതയിലും ഗതാഗതക്കുരുക്ക് രൂക്ഷമാകും.സർവീസ് റോഡുകളെ പരസ്പരം ബന്ധിപ്പിക്കാൻ നിർമ്മിച്ച റോഡുകൾ ഒന്നരമീറ്റർ കൂടി വീതികൂട്ടിയാൽ ഗതാഗത ക്കുരുക്കിനു പരിഹാരമാവുമെന്നു പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *